Nov 2, 2014

ജില്ലാതല ശാസ്ത്രോത്സവം 2014 : കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം.

തളിപ്പറമ്പ സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് 2014 ഒക്ടോബര്‍ 30, 31 തിയതികളില്‍ നടന്ന കണ്ണൂര്‍ റവന്യൂജില്ലാ ശാസ്ത്രോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പ്രവൃത്തി പരിചയ മേളയില്‍ നാലാം സ്ഥാനം ഉറപ്പിക്കാനും നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് സാധിച്ചു. വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത 140 ഹൈസ്കൂളുകളെ പിന്നിലാക്കിയാണ് നമ്മുടെ വിദ്യാര്‍ഥികള്‍ ഈ നേട്ടം കൈയ്യിലൊതുക്കിയത്. ജില്ലയില്‍ 165-ഓളം ഹൈസ്കൂളുകള്‍ സര്‍ക്കാര്‍, എയിഡഡ് മേഖലകളിലായി പ്രവര്‍ത്തിക്കുന്നുണ്ട്.

ശാസ്ത്ര മേളയിലെ പങ്കെടുത്ത 6 ഇനങ്ങളിലും ഗണിത ശാസ്ത്രമേളയിലെ പങ്കെടുത്ത 12-ല്‍ 9 ഇനങ്ങളിലും A ഗ്രേഡുതന്നെ നേടാന്‍ കഴിഞ്ഞു എന്നത് വിദ്യാര്‍ഥികള്‍ക്കു ലഭിച്ച പരിശീലന മികവിനുള്ള അംഗീകാരമാണ്.

നവംബര്‍ 26 മുതല്‍ 30 വരെ തിരൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാനതല ഗണിത ശാസ്ത്രമേളയിലെ 5 ഇനങ്ങളില്‍ പങ്കെടുക്കുവാന്‍ വിദ്യാര്‍ഥികള്‍ യോഗ്യത നേടിയിട്ടുണ്ട്.

മത്സരഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പേജിലേക്കുള്ള ലിങ്ക് :

http://schoolsasthrolsavam.in/2014/kannur/index.php/publishresult/resultindex/resultview

പേജുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ :