Jan 18, 2024

മഹാകവി പി. സ്മാരക ജില്ലാതല കവിതാലാപന മത്സരം 2023-24

  


മഹാകവി പി സ്മരണാർഥം എല്ലാ വർഷവും കൂടാളി ഹയർ സെക്കന്ററി സ്കൂളിൽ പി കവിതാലാപനമത്സരം നടത്തി വരുന്നു.

  • ഈ വര്‍ഷത്തെ മത്സരം 2024 ഫെബ്രുവരി 1 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടത്തുന്നു.
  • കണ്ണൂര്‍ റവന്യൂ ജില്ലയിലെ ഹൈസ്കൂള്‍ - ഹയര്‍സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാവുന്നതാണ്.
  • ഒരു സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നും ഒരു വിദ്യാര്‍ഥിക്കും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നിന്നും ഒരു വിദ്യാര്‍ഥിക്കും പങ്കെടുക്കാം.(ഒരു സ്കൂളില്‍ നിന്നും പരമാവധി രണ്ടു വിദ്യാര്‍ഥികള്‍)
  • മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ കവിതകള്‍ മാത്രമേ ആലപിക്കാന്‍ പാടുള്ളൂ.
  • 24 മുതല്‍ 36 വരികള്‍ വരെ ആലപിക്കാം.
  • വരികൾ കാണാതെ ചൊല്ലി അവതരിപ്പിക്കേണ്ടതാണ്. 
  • പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അവരുടെ സ്കൂള്‍ മുഖാന്തിരം ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യണം.
  • രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് :
  • ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്  ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ - 9495147914, 9495070846