Nov 3, 2018

ഉപജില്ലാതല കലോത്സവം : കൂടാളിയുടെ താരങ്ങൾക്ക് വൻ നേട്ടം.

നവംബർ 1 മുതൽ 3 വരെ കൂടാളി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന മട്ടന്നൂർ ഉപജില്ലാതല കലോത്സവത്തിൽ കൂടാളിയിലെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.

ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ പങ്കെടുത്ത 39 ഇനങ്ങളിൽ 35 ലും A ഗ്രേഡ് നേടി ഏറ്റവും കൂടുതൽ പോയിൻറ് നേടാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിഞ്ഞു.

അറബിക് കലാമേളയിൽ മത്സരിച്ച 18 ഇനങ്ങളിൽ 17ലും A ഗ്രേഡ് വാങ്ങി ഏറ്റവും കൂടുതൽ പോയിൻറ് നേടിയതും നമ്മുടെ വിദ്യാർഥികൾ തന്നെ.

പങ്കടുത്ത മിക്ക ഇനങ്ങളിലും A ഗ്രേഡ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർഥികൾക്കും ആശംസകൾ.

റിസല്‍ട്ട് https://koodalihs.blogspot.com/p/blog-page.html എന്ന പേജില്‍ ലഭ്യമാണ്.