2020-21 അധ്യയന വർഷത്തേക്കുള്ള സ്കൂൾ പ്രവേശനം 18/05/2020 തിങ്കളാഴ്ച ആരംഭി ക്കുന്നു. 5 മുതൽ 10 വരെയുള്ള ഇംഗ്ലീഷ് - മലയാളം മീഡിയം ക്ലാസുകളിലേക്കാണ് പ്രവേശനം.
ഓൺലൈനിൽ അപേക്ഷ നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതിനായി https://forms.gle/jg94p6UUr5EULuku7 എന്ന ലിങ്കിൽ നൽകിയിരിക്കുന്ന ഓൺ ലൈൻ പ്രവേശന അപേക്ഷാ ഫോറം പൂരിപ്പിച്ചു നൽകിയാൽ മതി.
ഓൺലൈനിൽ അപേക്ഷ നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതിനായി https://forms.gle/jg94p6UUr5EULuku7 എന്ന ലിങ്കിൽ നൽകിയിരിക്കുന്ന ഓൺ ലൈൻ പ്രവേശന അപേക്ഷാ ഫോറം പൂരിപ്പിച്ചു നൽകിയാൽ മതി.
കൂടാളിയുടെ സവിശേഷതകൾ:
- 75 വർഷത്തെ പാരമ്പര്യം.
- ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി 100 % വിജയം നേടിയതിന് സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനത്തുള്ള വിദ്യാലയം. (SSLC 2019 റിസൽട്ട് അനുസരിച്ച്)
- 2019 ൽ SSLC പരീക്ഷയെഴുതിയ 21% വിദ്യാർഥികൾക്കും Full A+ , 75% വിദ്യാർഥികൾക്കും 70 ശതമാനത്തിൽ കൂടുതൽ ഗ്രേഡ് പോയിൻ്റ്.
- USS പരീക്ഷയിൽ തുടർച്ചയായ മികച്ച പ്രകടനം. ( 2019 ൽ 21 വിദ്യാർഥികൾക്ക് USS )
- കലാ-ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയ മേളകളിൽ തുടർച്ചയായി സബ്ജില്ലാ ചാമ്പ്യൻഷിപ്പ്, ജില്ലാ - സംസ്ഥാന മേളകളിൽ തുടർച്ചയായ പങ്കാളിത്തം.
- NCC, SPC, JRC, സ്കൗട്ട്സ് & ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ.
- വിദ്യാരംഗം കലാസാഹിത്യവേദി, ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര- ഇംഗ്ലീഷ് - ഹിന്ദി - സംസ്കൃതം- അറബിക് -ഉർദു - കലാ- കായിക ക്ലബുകൾ, റോഡ് സുരക്ഷാ ക്ലബ്ബ് തുടങ്ങി വിവിധ ക്ലബ്ബ് പ്രവർത്തനം.
- ഹൈസ്കൂൾ - യു .പി വിദ്യാർഥികൾക്കായി മാത്രം 70 ൽ അധികം കമ്പ്യൂട്ടറുകൾ ഉൾക്കൊള്ളുന്ന ലാബ് സൗകര്യം.
- 35 സ്മാർട്ട് ക്ലാസ്സ് മുറികൾ.
- വിശാലമായ സ്റ്റേഡിയം - കായിക പരിശീലന പദ്ധതി.
- വിവിധ ഭാഗങ്ങളിലേക്ക് സ്കൂൾ ബസ് സൗകര്യം.
- സുശക്തമായ PTA.