Feb 15, 2016

സംസ്ഥാനതല മേളകളില്‍ ചരിത്ര നേട്ടം

2015-16 അധ്യയന വര്‍ഷം വിവിധ വിഭാഗങ്ങളിലായി നടന്ന സംസ്ഥാനതല മേളകളില്‍ വന്‍ മുന്നേറ്റം. ഇക്കുറി നമ്മുടെ 15 വിദ്യാര്‍ഥികളാണ് സംസ്ഥാനതല മേളകളില്‍ പങ്കെടുത്തത്. പങ്കെടുത്ത ഇനങ്ങളില്‍ ഒന്നിനൊഴികെ A ഗ്രേഡ് ലഭിച്ചു.
കലോത്സവം - ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ സംസ്കൃത ഗാനാലാപനത്തില്‍ കലാമയി ആര്‍ ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി. നമ്മുടെ സ്കൂളിലെ തന്നെ സംസ്കൃതാധ്യാപകനായ ശ്രീ. കെ.വി മനോജ് മാസ്റ്റര്‍ രചിച്ച ഗാനമാണ് കലാമയിയെ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തേക്ക് നയിച്ചത്. കഥകളി സംഗീതത്തിലും കലാമയി A ഗ്രേഡ് നേടി.

    ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ സംസ്കൃത ഗാനാലാപനത്തില്‍ ആദിത്യകിരണ്‍ A ഗ്ര‍േ‍ഡിനര്‍ഹനായി. ഹൈസ്കൂള്‍ വിഭാഗം ഓട്ടന്‍തുള്ളലില്‍ അശ്വിന്‍ നാഥ് കെ രണ്ടാം സ്ഥാനവും‌ A ഗ്രേഡും കരസ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗം മിമിക്രിയില്‍ വിഷ്ണു സുരേന്ദ്രന്‍ A ഗ്രേഡ് നേടി.

സംസ്ഥാനതല മേളകളില്‍ വിജയികളായ പ്രതിഭകള്‍ക്ക് നല്‍കിയ സ്വീകരണം.
    കായികമേള -    നവംബര്‍ 12 മുതല്‍ 14 വരെ തിയതികളിലായി പാലക്കാട് വെച്ച് നടന്ന സംസ്ഥാനതല ജൂഡോ ചാമ്പ്യന്‍ഷിപ്പ് 2015 : ജൂനിയര്‍ ഗേള്‍സ് (48കി.ഗ്രാം) വിഭാഗത്തില്‍ സ്നേഹ.കെ.കെ, 52 കി.ഗ്രാം വിഭാഗത്തില്‍ സ്വാതി.കെ.ആര്‍ എന്നിവര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

    കണ്ണൂരില്‍ വെച്ചു നടന്ന സംസ്ഥാനതല ഖുറാഷ് കരാട്ടേ മത്സരത്തില്‍ അപര്‍ണ ഹരിദാസ് മൂന്നാം സ്ഥാനം നേടി. ഫെന്‍സിങ് അസോസിയേഷന്‍ നടത്തിയ സംസ്ഥാനതല ഫെന്‍സിങ്ങില്‍ +1 കൊമേഴ്സ് വിദ്യാര്‍ഥിനിയായ ജിഷ്ണ.കെ. രണ്ടാം സ്ഥാനം കരസ്ഥമാക്കി.

    ശാസ്ത്രോത്സവം - യു.പി വിഭാഗം ഇംപ്രോവൈസ്ഡ് എക്സ്പിരിമെന്റില്‍ യദുരാജ് പി.വി -നിഹാര സജീവ് കൂട്ടുകെട്ട് ഏഴാംസ്ഥാനവും A ഗ്രേഡും നേടി. യു.പി. വിഭാഗം ഗണിതശാസ്ത്ര സ്റ്റില്‍ മോഡലില്‍ ഗോപിക കെ. ഒന്‍പതാം സ്ഥാനവും A ഗ്രേഡും നേടി.

    ഹൈസ്കൂള്‍ വിഭാഗം കോക്കനട്ട് ഷെല്‍ പ്രൊഡക്ടില്‍ സഞ്ജയ് പി.വി. യും എംബ്രോ​യ്ഡ​റിയില്‍ അമ്പിളി കെ.വിയും  നാലാം സ്ഥാനവും A ഗ്രേഡും സ്വന്തമാക്കി. വുഡ്​വര്‍ക്കില്‍ അശ്വിന്‍.കെ.കെ B ഗ്രേ‍ഡിനര്‍ഹനായി. ഹയര്‍സെക്കണ്ടറി വിഭാഗം ഇലക്ട്രിക്കല്‍ വയറിങ്ങില്‍ സുബിന്‍ കെ A ഗ്രേഡ് നേടി.