കൂടാളി ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപകദിനം ആഘോഷിച്ചു. പൂർവ്വാദ്ധ്യാപകനും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടരുമായ പള്ളിയറ ശ്രീധരൻ മാസ്റ്റർക്ക് സ്വീകരണം നൽകി. പ്രധാനാദ്ധ്യാപിക സി.പി.ചന്ദ്രികയുടെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പാൾ സി.ഗീത ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എ.ശ്രീകുമാർ പൊന്നാടയണിയിച്ചു. ഉപഹാര സമർപ്പണം നടത്തി. എസ്സ്.വി.മുഹമ്മദലി മാസ്റ്റർ (സൈക്കോളജി ട്രെയിനർ) അദ്ധ്യാപകർക്ക് പരിശീലനം നൽകി. വി.രാജേന്ദ്രകുമാർ, സി.മനീഷ് എന്നിവർ സംസാരിച്ചു. സി.നാരായണൻ സ്വാഗതവും കെ.സി.പ്രസന്നകുമാരി നന്ദിയും പറഞ്ഞു. അദ്ധ്യാപകരുടെയും ബി.എഡ് ട്രെയിനികളുടെയും കലാപരിപാടികളും ചടങ്ങിന് പകിട്ടായി.
-Report and Photos by A Sreekumar.