ശ്രീ. കെ.ടി. നരേന്ദ്രൻ നമ്പ്യാർ,
മാനേജർ,
കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ.
കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂള്‍ മാനേജരും, പൂർവ്വാധ്യാപകനുമായ ശ്രീ. കെ.ടി.നരേന്ദ്രൻ നമ്പ്യാര്‍ ദിവംഗതനായി. 93 വയസ്സായിരുന്നു. ഏതാനും ദിവസങ്ങളായി വാര്‍ദ്ധക്ക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ഇന്ന് (29/4/2018) ഉച്ചയോടെയായിരുന്നു അന്ത്യം.
സ്കൂളിന്റെ പുരോഗതിക്കായി അദ്ദേഹം തുടക്കം കുറിച്ച കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.