2018 മാർച്ചിൽ നടന്ന SSLC പരീക്ഷയിലും കൂടാളിയുടെ സുവർണ വിജയം ആവർത്തിക്കുന്നു. ഇക്കുറി 576 വിദ്യാർഥികൾ പരീക്ഷയെഴുതി. 575 പേരും ഉപരിപഠനത്തിന് അർഹരായി. 99.83% വിജയം. 113 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും A+ നേടിയപ്പോൾ 31 വിദ്യാർഥികൾ 9 വിഷയങ്ങളിലും A+ നേടി. പരീക്ഷയെഴുതിയ 301 (52.25%) വിദ്യാർഥികളും 5 വിഷയങ്ങളിലെങ്കിലും A+ നേടിയിട്ടുണ്ട്. ഇത്രയേറെ വിദ്യാർഥികൾ ഏറ്റവും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കിയ ഈ വിജയം സമാനതകളില്ലാത്തതാണ്.