കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മഹാകവി പി. സ്മാരക കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു.
- കണ്ണൂര്‍ റവന്യൂ ജില്ലയിലെ ഹൈസ്കൂള്‍ - ഹയര്‍സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാവുന്നതാണ്.
- ഒരു സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നും ഒരു വിദ്യാര്‍ഥിക്കും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നിന്നും ഒരു വിദ്യാര്‍ഥിക്കും പങ്കെടുക്കാം.(ഒരു സ്കൂളില്‍ നിന്നും പരമാവധി രണ്ടു വിദ്യാര്‍ഥികള്‍)
- മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ കവിതകള്‍ മാത്രമേ ആലപിക്കാന്‍ പാടുള്ളൂ.
- 32 വരികളില്‍ കൂടുതല്‍ ആലപിക്കേണ്ടതില്ല.
- പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അവരുടെ സ്കൂള്‍ മുഖാന്തിരം ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യണം.
- രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തിയതി : 17 ഡിസംബര്‍ 2021 വെള്ളിയാഴ്ച
- രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് :
- രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് വിശദ വിവരങ്ങള്‍ WhatsApp - ലൂടെ നല്‍കുന്നതാണ്.
- ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് അവശ്യമെങ്കില്‍ മാത്രം 9495 070 846 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.