Jan 31, 2015

ദേശീയ ധീരതാ പുരസ്കാരം നേടിയ മിഥുനിന് കൂടാളി ഒരുക്കിയ സ്വീകരണം.

29/01/2015 ന് രാവിലെ 10 മണിക്ക് ഡല്‍ഹിയില്‍ നിന്നും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തിയ മാസ്റ്റര്‍ മിഥുനിനെ അധ്യാപകരും പി.ടി.എ ഭാരവാഹികളും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്വീകരിക്കുന്നു.

മിഥുനിനെ ആനയിച്ചപ്പോള്‍

30/01/2015 വെള്ളിയാഴ്ച വൈകുന്നേരം 2:30ന് സ്കൂളില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ പങ്കെടുക്കാനെത്തിയ ബഹു: കേരള കൃഷിവകുപ്പുമന്ത്രി ശ്രീ. കെ. പി. മോഹനനെ അധ്യാപകരും പി.ടി.എ ഭാരവാഹികളും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്വീകരിക്കുന്നു.

വേദിയില്‍ പ്രിന്‍സിപ്പാള്‍ സി. ഗീത, ഹെഡ്​മിസ്ട്രസ് കെ. എം. മീരാഭായി, കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ: കെ. എ. സരള, ബഹു: കേരള കൃഷിവകുപ്പുമന്ത്രി ശ്രീ. കെ. പി. മോഹനന്‍, മാസ്റ്റര്‍ മിഥുന്‍ പി. പി, കൂടാളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. സി. എച്ച്. നാരായണന്‍ നമ്പ്യാര്‍, പി.ടി.എ പ്രസിഡന്റ് എം. രാ‍ജന്‍ എന്നിവര്‍ക്കൊപ്പം സംസ്ഥാനതല കലാ-ശാസ്ത്രമേളകളില്‍ സമ്മാനം നേടിയ വിദ്യാര്‍ഥികളും.

പ്രൊഫ: കെ. എ. സരള അദ്ധ്യക്ഷ പ്രഭാഷണം നടത്തുന്നു.

ഉദ്ഘാടകന്‍ ബഹു: കേരള കൃഷിവകുപ്പുമന്ത്രി ശ്രീ. കെ. പി. മോഹനന്‍ സംസാരിക്കുന്നു.

ബഹു: മന്ത്രി കെ. പി. മോഹനന്‍ മിഥുനിന് ഉപഹാരം നല്‍കുന്നു.

പ്രൊഫ. കെ. എ. സരള മിഥുനിന് ഉപഹാരം നല്‍കുന്നു.


കൂടാളി ടാക്സി തൊഴിലാളി പ്രതിനിധിയും മുന്‍ പി.ടി.എ. എക്സിക്യൂട്ടീവ് അംഗവുമായ ശ്രീ. ലക്ഷ്മണന്‍ മിഥുനിനെ ഹാരമണിയിക്കുന്നു.


പ്രിന്‍സിപ്പാള്‍ സി. ഗീത ആശംസാ പ്രഭാഷണം നടത്തുന്നു.

കൂടാളി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സീനാ പ്രദീപ് ആശംസ പ്രകാശിപ്പിക്കുന്നു.

കൂടാളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. സി. എച്ച്. നാരായണന്‍ നമ്പ്യാര്‍ ആശംസകളര്‍പ്പിക്കുന്നു

ചടങ്ങുകള്‍ വീക്ഷിക്കുന്ന സദസ്സ്.