2015 ജൂലൈ 16 ന് വിദ്യാലയത്തില്‍ സംഘടിപ്പിച്ച കഥാകാരന്റെ കൂടെ എന്ന പ്രത്യേക പരിപാടിയില്‍ മയ്യഴിയുടെ ഇതിഹാസകാരന്‍ എം മുകുന്ദന്‍ സംസാരിക്കുന്നു
|
പുതിയ കാലഘട്ടം മത്സരത്തിന്റേതാണെന്നും എന്നാല്‍ നാം മത്സരിച്ചു വിജയിക്കേണ്ടത് ആരെയും തോല്‍പ്പിക്കാതെയായിരിക്കണമെന്നും മയ്യഴിയുടെ ഇതിഹാസകാരന്‍ എം. മുകുന്ദന്‍ പറഞ്ഞു. കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂള്‍ സംഘടിപ്പിച്ച കഥാകാരന്റെ കൂടെ എന്ന പ്രത്യേകപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയപ്പെട്ടവരാണ് സമൂഹത്തിലേറ്റവും കൂടുതലെന്നും താനവരെക്കുറിച്ചാണ് എപ്പൊഴും ചിന്തിക്കാറെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യം പഠിച്ചാല്‍ മനസ്സില്‍ നന്മയുടെ വിത്ത് പാകും. അതുകൊണ്ടാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ മെഡിസിന്റെയും എഞ്ചിനിയറിങ്ങിന്റെയും കൂടെ സാഹിത്യവും പഠിപ്പിക്കുന്നത്. ഇന്ത്യയില്‍ ഇനിയും | 10ാം തരത്തിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ള "ആര്‍ട്ട് അറ്റാക്ക്" എന്ന കഥയുടെ രചയിതാവാണ് എം മുകുന്ദന്‍ |
സ്കൂളിലെ
ചിത്രകലാധ്യാപകന്‍ പി.പി.
സനേഷ്
മാസ്റ്റര്‍ താന്‍ വരച്ച
ഛായാചിത്രം കഥാകൃത്ത്
എം.മുകുന്ദന്
സമ്മാനിക്കുന്നു.
|
അതാരംഭിച്ചിട്ടില്ല.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയില്‍ വീഴാതിരിക്കാന്‍ നമ്മുടെ കുട്ടികള്‍ ജാഗ്രത പുലര്‍ത്തണം. നമ്മളെ വിഭ്രാന്തിയിലേക്ക് കൊണ്ടുപോകുന്ന ലോകമാണ് വരാന്‍ പോകുന്നത്. സമ്പത്തു കൂടുന്തോറും അപകടം കൂടുന്നു. വരാനിരിക്കുന്ന തലമുറയെക്കുറിച്ചോര്‍ക്കുമ്പോള്‍ തനിക്ക് പരിഭ്രാന്തി തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂളിലെ ചിത്രകലാധ്യാപകന്‍ സനേഷ് പി പി വരച്ച ഛായാചിത്രം അദ്ദേഹം ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രധാനാധ്യാപിക കെ.എം മീരാഭായി അദ്ധ്യക്ഷത വഹിച്ചു. സി.നാരായണന്‍, സി.പി. ചന്ദ്രിക, പി.പി.റഫീഖലി എന്നിവര്‍ സംസാരിച്ചു.