Nov 7, 2015

ഉപജില്ലാ ശാസ്ത്രോത്സവം 2015 : തുടര്‍ച്ചയായി 20ാം തവണയും ഓവറോള്‍ നമുക്കു സ്വന്തം.

നവംബര്‍ 5, 6 തിയ്യതികളില്‍ ആയിത്തര മമ്പറം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചു നടന്ന ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ യു.പി. വിഭാഗം ഗണിതശാസ്ത്ര മേള, ശാസ്ത്രമേള എന്നിവയിലും ഹൈസ്കൂള്‍ വിഭാഗം ഗണിതശാസ്ത്ര മേള, ശാസ്ത്രമേള, പ്രവൃത്തിപരിചയ മേള എന്നിവയിലും ഹയര്‍ സെക്കണ്ടറി വിഭാഗം ശാസ്ത്രമേളയിലും കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓവറോള്‍ കിരീടം നിലനിര്‍ത്തി. പ്രവൃത്തിപരിചയ മേളയില്‍ തുടര്‍ച്ചയായി 20ാം തവണയും ശാസ്ത്രമേളയില്‍ തുടര്‍ച്ചയായി 8ാം തവണയും ഗണിത ശാസ്ത്ര മേളയില്‍ തുടര്‍ച്ചയായി 7ാം തവണയുമാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്നത്. ഹയര്‍ സെക്കണ്ടറി വിഭാഗം സാമൂഹ്യശാസ്ത്രമേളയില്‍ ഇക്കുറി ഓവറോള്‍ കരസ്ഥമാക്കി.
  • ഹൈസ്കൂള്‍ വിഭാഗം ഐ.ടി. മേളയില്‍ ഫസ്റ്റ് റണ്ണറപ്പ്.
  • ഹയര്‍ സെക്കണ്ടറി വിഭാഗം ഗണിതശാസ്ത്ര മേളയില്‍ ഫസ്റ്റ് റണ്ണറപ്പ്.
  • യു. പി, ഹൈസ്കൂള്‍ വിഭാഗം സാമൂഹ്യശാസ്ത്രമേളയില്‍ സെക്കന്റ് റണ്ണറപ്പ്.
  • യു. പി.വിഭാഗം പ്രവൃത്തിപരിചയ മേളയില്‍ നാലാമത് റണ്ണറപ്പ്.
  • ഹയര്‍ സെക്കണ്ടറി വിഭാഗം ഐ.ടി മേളയില്‍ നാലാമത് റണ്ണറപ്പ്. 
വിശദമായ റിസല്‍ട്ട് http://aeomattannur.blogspot.in/2015/11/blog-post.html എന്ന പേജില്‍.