Nov 13, 2015

റവന്യൂജില്ലാ ശാസ്ത്രോത്സവം 2015 : കൂടാളിക്ക് ഓവറോള്‍

നവംബര്‍ 12-13 തിയതികളിലായി തലശ്ശേരിയില്‍ വെച്ച് നടന്ന റവന്യൂജില്ലാ ശാസ്ത്രോത്സവം - യു.പി. വിഭാഗം ശാസ്ത്രമേളയില്‍ കൂടാളി ഹയര്‍സെക്കണ്ടറി സ്കൂള്‍ ഓവറോള്‍ കരസ്ഥമാക്കി. യു. പി. വിഭാഗം ഗണിതശാസ്ത്രമേളയില്‍ ഫസ്റ്റ് റണ്ണറപ്പും നമ്മുടെ വിദ്യാലയമാണ്. മത്സരത്തില്‍ പങ്കെടുത്ത നൂറിലധികം സ്കൂളുകളെ പിന്‍തള്ളിയാണ് നമ്മുടെ വിദ്യാര്‍ഥികള്‍ ഈ നേട്ടം കൊയ്തത്.
  • ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും മൂന്നാമത് റണ്ണറപ്പ്
  • ഹൈസ്കൂള്‍ വിഭാഗം പ്രവൃത്തിപരിചയമേളയില്‍ നാലാമത് റണ്ണറപ്പ്. 
  • ഹൈസ്കൂള്‍ വിഭാഗം ഐ.ടി മേളയില്‍ പതിനാലാമത് റണ്ണറപ്പ്
  • ഹയര്‍ സെക്കണ്ടറി വിഭാഗം ശാസ്ത്രമേളയില്‍ അ‍ഞ്ചാമത് റണ്ണറപ്പ്.
  • ഹയര്‍ സെക്കണ്ടറി വിഭാഗം ഗണിതശാസ്ത്രമേളയില്‍ പതിനൊന്നാമത് റണ്ണറപ്പ്.
  • ഹയര്‍ സെക്കണ്ടറി വിഭാഗം സാമൂഹ്യശാസ്ത്രമേളയില്‍ പതിനാലാമത് റണ്ണറപ്പ്.
റിസല്‍ട്ട് http://schoolsasthrolsavam.in/2014/kannur/index.php/publishresult/resultindex/resultview എന്ന പേജില്‍.