Jun 25, 2016

SSLC, +2 ഉന്നത വിജയികളെ അനുമോദിച്ചു.

അനുമോദനച്ചടങ്ങ് ‍ശ്രീമതി പി.കെ.ശ്രീമതി ടീച്ചര്‍ എം.പി. ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
SSLC, +2 ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. അനുമോദനച്ചടങ്ങ് ‍ശ്രീമതി പി.കെ.ശ്രീമതി ടീച്ചര്‍ എം.പി. ഉദ്ഘാടനം ചെയ്തു. കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.പി.നൗഫല്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ പി.ടി.എ. വിജയികള്‍ക്ക് ഉപഹാരം നല്‍കി.

വിവിധ എന്‍ഡോവ്​മെന്റുകള്‍ പ്രധമാധ്യാപിക ശ്രീമതി സി.പി.ചന്ദ്രിക ടീച്ചര്‍ വിതരണം ചെയ്തു. റിട്ട. പ്രധമാധ്യാപിക ശ്രീമതി കെ.എം.മീരാഭായ്, പി.ടി.എ. പ്രസിഡണ്ട് ശ്രീ കെ.രാജന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി പി.കെ.പ്രമീള, പ്രിന്‍സിപ്പല്‍ ശ്രീമതി സി.ഗീത, സ്റ്റാഫ് സെക്രട്ടറി ശ്രീ. എ.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.