കൂടാളി ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന വിദ്യാർത്ഥി സംഗമത്തിൽ എ.എസ്.പി ജി.പൂങ്കുഴലി ഐ.പി.എസ്സ് സംസാരിക്കുന്നു. |
പരാജയങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും അടിപതറാതെ സധൈര്യം മുന്നോട്ടുപോകുന്നവര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് യഥാര്‍ഥവിജയം -അവര്‍ പറഞ്ഞു. തന്റെ ജീവിത വിജയാനുഭവങ്ങള്‍ പൂങ്കുഴലി വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. സി.പി.പുഷ്പജ അധ്യക്ഷത വഹിച്ചു. സി.എം.രമ്യ, സ്റ്റാഫ് സെക്രട്ടറി സി.മനീഷ് എന്നിവര്‍ സംസാരിച്ചു.