ഡോ. വിജയന്‍ ചാലോട് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുന്നു. |
തന്റെ വിദ്യാഭ്യാസ കാലത്തെ അനുഭവങ്ങള്‍ സ്മരിച്ചുകൊണ്ടാണ് നമ്മുടെ വിദ്യാലയത്തിലെ തന്നെ പൂര്‍വ്വവിദ്യാര്‍ഥിയായ അദ്ദേഹം വിദ്യാര്‍ഥികളോട് സംവദിച്ചത്. നമ്മുടെ വിദ്യാലയത്തിന്റെ പ്രൗഢിയും വിദ്യ സ്വായത്തമാക്കാനുള്ള അക്കാലത്തെ വിദ്യാര്‍ഥികളുടെ അഭിനിവേശവും അവരുടെ ദാരിദ്ര്യവും കഷ്ടപ്പാടുകളുമെല്ലാം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അനാവൃതമായി.
ഓരോ വിദ്യാര്‍ഥിയും ഒന്നിനൊന്ന് വ്യറ്റ്യസ്തനാണ്. എന്നാല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠിക്കാനുള്ളത് ഒരേ പാഠപുസ്തകമാണ്. നമ്മുടെ വിദ്യാഭ്യാസരീതിയും പാഠപുസ്തകങ്ങളും ശരാശരിക്കാരായ വിദ്യാര്‍ഥികളെ പരിഗണിച്ചുകൊണ്ടുള്ളതാണ്. അതിന് അതിന്റേതായ കാരണങ്ങളുമുണ്ട്. ഈ സംവിധാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ മുഴുവന്‍ കഴിവുകളും യഥാവിഥി പുറത്തെടുക്കുവാന്‍ കഴിയുന്നില്ല. ആ കുറവ് പരിഹരിക്കുന്ന രീതിയിലായിരിക്കണം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. സി.പി.ചന്ദ്രിക ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. SRG കണ്‍വീനര്‍ ശ്രീ.സി.നാരായണന്‍ മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ശ്രീ. എ.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.