മുന്‍ പി.ടി.എ. പ്രസിഡണ്ട് ശ്രീ.കെ.രാജന്‍ സംസാരിക്കുന്നു. |
കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂളിലെ 2016-17 വര്‍ഷത്തെ അധ്യാപക രക്ഷാകര്‍ത്തൃസമിതി ജനറല്‍ ബോഡി 2016 ജൂലായ് 29 വെള്ളിയാഴ്ച്ച വൈകുന്നേരം 2 മണിമുതല്‍ മെയിന്‍ ഹാളില്‍ വെച്ച് നടന്നു. മുന്‍ പി.ടി.എ. പ്രസിഡണ്ട് ശ്രീ.കെ.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി.സി.പി.ചന്ദ്രിക ടീച്ചര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തുടര്‍ന്ന് കൂടാളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.സോനു ദേശീയ വിര നിവാരണ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പ്രതിരോധകുത്തിവയ്പുകളുടെ പ്രാധാന്യവും കുട്ടികളുടെ ആരോഗ്യത്തിനായി രക്ഷകര്‍ത്താക്കള്‍ അവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം വിശദമാക്കി.
2016-17 വര്‍ഷത്തെ പി.ടി.എ പ്രസിഡണ്ടായി ശ്രീ.ഇ.സജീവന്‍ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടായി ശ്രീ.കെ.സി.രാജനും മദര്‍ പി.ടി.എ പ്രസിഡണ്ടായി ശ്രീമതി. ജലജയും തെരഞ്ഞെടുക്കപ്പെട്ടു.
ചടങ്ങിന് പ്രിന്‍സിപ്പാള്‍ ശ്രീമതി.സി.ഗീത ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ശ്രീ.എ.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
കൂടാളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.സോനു ദേശീയ വിര നിവാരണ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നു |
പി.ടി.എ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ.ഇ.സജീവന്‍ സംസാരിക്കുന്നു. |