Aug 5, 2016

പ്രിയ മാനേജര്‍ക്ക് ബാഷ്പാഞ്ജലി....

ശ്രീ. കെ.ടി.കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍,
മാനേജര്‍,
കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂള്‍.
കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂള്‍ മാനേജര്‍ ശ്രീ. കെ.ടി.കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍ ദിവംഗതനായി. 99 വയസ്സായിരുന്നു. ഏതാനും ദിവസങ്ങളായി വാര്‍ദ്ധക്ക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെ ആശുപത്രിയിലായിരുന്നു അന്ത്യം.

സ്കൂളിന്റെ പുരോഗതിക്കായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടപ്പില്‍ വരുത്തിയിട്ടുണ്ട്.  വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യം ഉറപ്പുവരുത്തുന്ന പുതിയ 5 ബസ്സുകള്‍ അദ്ദേഹത്തിന്റെ സംഭാവനയാണ്. വൈ-ഫൈ സൌകര്യത്തോടുകൂടെയുള്ള സ്മാര്‍ട്ട് ക്ലാസ്സ് റൂം ബ്ലോക്ക്, പ്രവര്‍ത്തന സജ്ജമായ നൂറോളം കമ്പ്യൂട്ടറുകള്‍ ക്രമീക​രി​ച്ചി​രി​ക്കുന്ന, വൈഫൈ - ഇന്റര്‍നെറ്റ് സൌകര്യ​ത്തോ​ടു​കൂടിയ, നാല് കമ്പ്യൂട്ടര്‍ ലാബുകള്‍, ക്ലാസ്സ്റൂമുകളിലെ ഉപ​യോ​ഗ​ത്തിനായുള്ള ലാപ്​ടോപ്പുകള്‍, ഗേള്‍സ് ഫ്രണ്ട്​ലി ടോയ്​ലറ്റുകള്‍, സ്റ്റേഡിയം നവീകരണം, സ്കൂളിന്റെ ചുറ്റുമതില്‍ നിര്‍മാണം എന്നിവയൊക്കെ എടുത്തു പറയേണ്ടവയാണ്. സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ (SPC) യൂണിറ്റ് ആരംഭിക്കുന്നതിനുള്ള എല്ലാവിധ സഹായവും അദ്ദേഹം നല്‍കിയിരുന്നു. സ്കൂളിന്റെ മറ്റ് പുരോഗമന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയായിരുന്നു വിയോഗം.

സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കൂടാളി താഴത്ത് വീട് തറവാട്ടു ശ്മശാനത്തില്‍.