Aug 17, 2016

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കര്‍ഷകദിനം ആചരിച്ചു.

ചിങ്ങം 1: പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കര്‍ഷകദിനം ആചരിച്ചു.
വിദ്യാര്‍ഥികള്‍ ശ്രീ. എം.ആര്‍.ഗംഗാധരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍
കൃഷിസ്ഥലമൊരുക്കി. ഹെഡ്​മിസ്ട്രസ് ശ്രീമതി സി.പി.ചന്ദ്രിക ടീച്ചര്‍
പച്ചക്കറിത്തൈ നട്ടുകൊണ്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്
വിദ്യാര്‍ഥികള്‍ പച്ചക്കറിത്തൈകള്‍ നടുകയും പരിചരണം നല്‍കുകയും ചെയ്തു.